ആപ്പിള്‍ സീരീസ് 6 സ്മാര്‍ട്ട് വാച്ചില്‍ ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വരുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: കുപ്പര്‍ട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമന്‍ ആപ്പിള്‍ അതിന്റെ വരാനിരിക്കുന്ന വാച്ച് സീരീസ് 6 സ്മാര്‍ട്ട് വാച്ചില്‍ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നു.

നിലവില്‍ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ ആപ്പിള്‍ വാച്ചും അണ്‍ലോക്ക് ചെയ്യപ്പെടും. എന്നാല്‍ ഇത് ഒറ്റയ്ക്ക് അണ്‍ലോക്ക് ചെയ്യുന്നതിന് ഒരുനമ്പര്‍ കോഡ് എന്റര്‍ ചെയ്യണം.

നിലവിലെ ആപ്പിള്‍ വാച്ച് മോഡലുകളില്‍ ഒരു ഇസിജി പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ ക്രൗണ്‍ ഇതിനകം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എങ്ങനെയാണ് വാച്ചില്‍ സ്ഥാപിക്കുകയെന്ന് വ്യക്തമല്ല.

നിലവില്‍ ആപ്പിള്‍ വാച്ചുകളില്‍ എക്കോ കാര്‍ഡിയോ ഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിഷ്‌കരിക്കാനും പുതിയ ബ്ലഡ് ഓക്സിജന്‍ ഡിറ്റക്ഷന്‍ സംവിധാനം പുതിയ വാച്ച് സീരീസില്‍ കൊണ്ടുവരാനും ആപ്പിളിന് പദ്ധതിയുണ്ട്.

ആദ്യ പതിപ്പ് മുതല്‍ രക്തത്തിലെ ഓക്‌സിജന്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ആപ്പിള്‍ വാച്ചില്‍ നിലവിലുണ്ട്, ഇത് ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വരുന്ന ആപ്പിള്‍ വാച്ചിന് കഴിവുണ്ടാവും.

Top