ഐഫോണ്‍ 12 സീരിസുമായി ആപ്പിള്‍

ഫോണ്‍ 12 സീരിസ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഹൈ, സ്പീഡ് എന്ന പദപ്രയോഗവുമായാണ് ഒക്ടോബര്‍ 13ന് നടത്താനിരിക്കുന്ന വെര്‍ച്വല്‍ ചടങ്ങിനുള്ള ക്ഷണക്കത്തുകള്‍ അയച്ചിരിക്കുന്നത്. കമ്പനിയുടെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് ലൈവ് സ്ട്രീം ചെയ്യുകയായിരിക്കും ഇത്തവണ. ഇന്ത്യന്‍ സമയം രാത്രി 10:30 മുതലായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുക.

പുതിയ ഐഫോണുകള്‍ക്കൊപ്പം ചെറിയൊരു ഹോംപോഡ് സ്പീക്കറും, ചെവി മൂടിയിരിക്കുന്ന ഹെഡ്ഫോണുകളും, ആപ്പിള്‍ ടിവി സ്ട്രീമിങ് ബോക്സും, ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണവും പുറത്തെടുത്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Top