കൊവിഡ് കാലത്തും തളരാതെ ആപ്പിള്‍; ഓഹരി മൂല്യം രണ്ട് ട്രില്ല്യന്‍ ഡോളര്‍ കടന്നു

ന്യൂയോര്‍ക്ക്: കൊവിഡ് കാലത്തും ആപ്പിളിന്റെ ഓഹരി മൂല്യം 2 ട്രില്ല്യന്‍ ഡോളര്‍ കടന്നെന്ന് കണക്കുകള്‍. ഈ നേട്ടം കൈവരിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പബ്ലിക് ലിസ്റ്റഡ് കമ്പനിയായിരിക്കുകയാണ് ആപ്പിള്‍. കമ്പനിയില്‍ നിക്ഷേപകര്‍ക്കുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്ന സൂചനയാണ് ഈ വാര്‍ത്ത. സൗദി കമ്പനിയായ ആരാംകോയെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറിയതും കുറച്ച് കാലത്തിനുള്ളിലാണ്.

കമ്പനിയുടെ മൂല്യം ഏകദേശം 57 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് തുടങ്ങിയവയൊക്കെ 1 ട്രില്ല്യന്‍ മൂല്യം പിന്നിട്ട മറ്റു കമ്പനികള്‍. ഇതോടെ വമ്പന്‍ അമേരിക്കന്‍ ടെക്നോളജി കമ്പനികളുടെ മാത്രം മൂല്യം 6 ട്രില്ല്യന്‍ കടന്നിരിക്കുകയാണ്.

വാള്‍സ്ട്രീറ്റ് ജേണലിന്റെ പ്രവചനവും മറികടന്നാണ് ആപ്പിള്‍ കുതിപ്പു നടത്തിയിരിക്കുന്നത്. കമ്പനിയില്‍ അത്രയ്ക്കും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ആപ്പിള്‍ പ്രേമികള്‍ ഐഫോണുകളും ഐപാഡുകളും മാക്കുകളും ഓണ്‍ലൈനായോ കടകളില്‍ നിന്നോ ഇപ്പോഴും വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നു എന്നതാണ് കമ്പനിക്കു ഇപ്പോള്‍ ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ പ്രധാന കാരണം.

Top