പ്രധാനമന്ത്രിയെ സന്ദർശിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്; ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യമറിയിച്ചു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആപ്പിൾ സിഇഒ ടിം കുക്ക് കൂടികാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. ടിം കുക്കുമായുള്ള ചർച്ച സന്തോഷം നൽകുന്നതാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ താൽപര്യമറിയിച്ചതായി ടിം കുക്കും ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ടിം കുക്ക് ഇന്ന് കൂടികാഴ്ച നടത്തി. ടിം കുക്കുമായുള്ള കൂടികാഴ്ച പലതലങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖർ പറ‍ഞ്ഞു. നാളെയാണ് ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ദില്ലിയിൽ പ്രവർത്തനമാരംഭിക്കുന്നത്.

Top