ആന്‍ഡ്രോയ്​ഡിനെ വീണ്ടും കടന്നാക്രമിച്ച്‌​ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്

ആന്‍ഡ്രോയ്​ഡിനെ വീണ്ടും കടന്നാക്രമിച്ച്‌​ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്​. ആപ്പുകള്‍ സൈഡ്​ലോഡ് ചെയ്യാന്‍ അനുവദിക്കുന്ന ​ആന്‍ഡ്രോയ്​ഡ്​ രീതിയെയാണ്​ കുക്ക് ന്യൂയോര്‍ക്​ ടൈംസിന്‍റെ ഡീല്‍ബുക്​ സമ്മിറ്റില്‍ വെച്ച്‌​​ വിമര്‍ശിച്ചത്​.

‘നിങ്ങള്‍ക്ക്​ ആപ്പുകള്‍ സൈഡ്​ലോഡ്​ ചെയ്യണമെങ്കില്‍ ആന്‍ഡ്രോയ്​ഡ്​ ഫോണുകള്‍ വാങ്ങിക്കോളൂ..’ എന്ന്​​ അദ്ദേഹം പറഞ്ഞു​. ഔദ്യോഗിക ആപ്പ്​ സ്​റ്റോറുകളില്‍ നിന്നല്ലാതെ, തേര്‍ഡ്​ പാര്‍ട്ടി ആപ്പുകള്‍ പുറത്തുനിന്നും ഡൗണ്‍ലോഡ്​ ചെയ്​ത്​ ഉപയോഗിക്കുന്നതിനെയാണ്​ സൈഡ്​ലോഡിങ്​ എന്ന്​ പറയുന്നത്​.

‘ഒരു കാര്‍ നിര്‍മാതാവ്​ ഉപഭോക്താവിനോട് കാറില്‍​ എയര്‍ബാഗും സീറ്റ്​ ബെല്‍റ്റുകളും ഇടരുതെന്ന്’​ പറയുന്നതിനോടാണ്​​ ടിം കുക്ക്​ സൈഡ്​ലോഡിങ്ങിനെ​ താരതമ്യപ്പെടുത്തിയത്​. ഏറെ അപകട സാധ്യതയുള്ളതാണ്​ അതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ആപ്​ സ്​റ്റോറിന്​ പുറത്തുനിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ്​ ചെയ്​ത്​ ഉപയോഗിക്കുന്നത്​ ഏറെ സുരക്ഷാ പ്രശ്​നങ്ങള്‍ക്ക്​ കാരണമാകുമെന്നും യൂസര്‍മാരുടെ ഡാറ്റ നഷ്​ടപ്പെടുന്നതടക്കമുള്ള അപകടം ക്ഷണിച്ചുവരുത്തുമെന്നുമാണ്​ ആപ്പിള്‍ കാലങ്ങളായി മുന്നറിയിപ്പ്​ നല്‍കുന്നത്​.

എന്നാല്‍, ആന്‍ഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമില്‍ ഇപ്പോഴും പ്ലേസ്​റ്റോറിന്​ പുറമേ, നിരവധി തേര്‍ഡ്​ പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്​റ്റോറുകള്‍ ലഭ്യമാണ്​. അവയില്‍ നിന്ന്​ ആളുകള്‍ ആപ്പുകള്‍ ഡൗണ്‍ലോഡ്​ ചെയ്​ത്​ ഉപയോഗിക്കുന്നുമുണ്ട്​.

Top