ടെക്ഭീമന്റെ അടുത്തലക്ഷ്യം ഡ്രൈവറില്ലാ കാര്‍; പരീക്ഷണ ഓട്ടത്തിനുള്ള തയ്യാറെടുപ്പില്‍ ആപ്പിള്‍

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മുന്‍നിര പോരാളിയായ ടെക്ഭീമന്‍ ആപ്പിള്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.

ആപ്പിള്‍ മേധാവി ടിം കുക്ക് ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണ ഓട്ടത്തിനായുള്ള ലൈസന്‍സ് കഴിഞ്ഞ ഏപ്രിലില്‍ ആപ്പിള്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രാഥമിക പരീക്ഷണ ഓട്ടങ്ങളും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്ടുകളുടെ മാതാവാകാന്‍ പോകുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും ഇതിനെ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും ടിം കുക്ക് അറിയിച്ചു.

Top