ആപ്പിളിന് പുതിയ നാല് ആനിമോജികള്‍ കൂടി എത്തി

പ്പിള്‍ പുതിയ നാല് ഇമോജികള്‍ കൂടി പുറത്തിറക്കി. ആപ്പിളിന്റെ ചലിക്കുന്ന ഇമോജിയായ ‘അനിമോജി’കളുടെ കൂട്ടത്തിലേക്കാണ് പുതിയ ഇമോജികള്‍ എത്തിയിരിക്കുന്നത്. ജിറാഫ്, സ്രാവ്, കാട്ടുപന്നി, മൂങ്ങ എന്നിവയുടെ ഇമോജികളാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.

ഇതോടെ ആപ്പിളിനു മൊത്തം 24 അനിമോജികള്‍ ആയി. ആപ്പിളിന്റെ ഐ.ഒ.എസ് 12.2 ഡെവലപ്പര്‍ ബീറ്റാ വേര്‍ഷനൊപ്പമാണ് പുതിയ അനിമോജികള്‍ എത്തിയിരിക്കുന്നത്. മുന്‍പേ ഉണ്ടായിരുന്ന അനിമോജികള്‍ക്കെല്ലാം അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്. ട്രൂഡെപ്ത് ക്യാമറ ഉപയോഗിച്ച് ഫോട്ടോകളിലെ ഭാവം അനിമോജിയായി കൂട്ടുകാര്‍ക്കും മറ്റും ടെക്സ്റ്റ് മെസേജിലും മെയിലിലും അയയ്ക്കാന്‍ പറ്റും. രണ്ടു വര്‍ഷം മുന്നേയാണ് ആപ്പിള്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

Top