പുതിയ എയര്‍പോഡുമായി ആപ്പിള്‍ വിപണിയില്‍

യര്‍ലെസ് ഹെഡ്‌ഫോണ്‍ബ്രാന്‍ഡ്- എയര്‍പോഡിന്റെ രണ്ടാം തലമുറക്കാരനെ ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചു.എര്‍പോഡ് 2 ആണ് പുതിയ മോഡല്‍. രണ്ട് വേരിയന്റുകളിലാണ് പുതിയ മോഡല്‍ എത്തിരിക്കുന്നത്. ഒന്ന് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള എയര്‍പോഡും രണ്ട് വയര്‍ലെസ് സംവിധാനമില്ലാത്ത എയര്‍പോഡും.വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മോഡലിന് 18,900 രൂപയാണ് വില. വയര്‍ലെസ് സംവിധാനമില്ലാത്ത മോഡലിന് 14,900 രൂപയുമാണ് വില.

എയര്‍പോഡ് 2ന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്ന എച്ച് 1 ചിപ്‌സെറ്റാണിതിലുളളത്‌. വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാനുള്ള കേയ്‌സും എയര്‍പോഡ് 2 ന്റെ പ്രത്യേകതയാണ്. രണ്ടു മോഡലുകളും അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍ എത്തും.

Top