അപ്പാനി രവി ഇനി ‘ഓട്ടോ ശങ്കര്‍’ ; വെബ് സീരീസ് ഉടന്‍ റിലീസ് ചെയ്യും

ങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അപ്പാനി ശരതിന്റെ ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസ് ഉടന്‍ റിലീസ് ആകും. ഓട്ടോ ശങ്കര്‍ അഭിനയജീവിതത്തിലെ സിഗ്നേച്ചര്‍ കഥാപാത്രമാകുമെന്നാണ് വിശ്വാസമെന്നാണ് താരം പറയുന്നത്.

80കളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസ്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

“അപ്പാനി രവിക്ക് ശേഷമുള്ള ശക്തമായ പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് ഓട്ടോ ശങ്കര്‍ എന്ന സൈക്കോ സീരീസ് കില്ലര്‍. തമിഴ്‌നാട് തെരുവുകളിലെ രക്തത്തില്‍ കുതിര്‍ന്ന കഥകള്‍ക്ക് തുടക്കമിട്ടത് അയാളാണ്. തമിഴ്‌നാടിലെ എഫ്ആറിലെ ആദ്യഗുണ്ട”- നടന്‍ പേജിലൂടെയാണ് വിവരങ്ങള്‍ പങ്ക് വെച്ചത്.

Top