അപ്പാനി ശരത്ത് നായകനായ ‘മിഷന്‍-സി’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

പ്പാനി ശരത്ത് നായകനായ ‘മിഷന്‍-സി’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്.

ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, സുധി കോപ്പ, ഇര്‍ഷാദ്, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിബിന്‍ ജോര്‍ജ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

നെഞ്ചിന്‍ ഏഴു നിറമായി..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. സുനില്‍ ജി. ചെറുകടവാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. പാര്‍ത്ഥസാരഥിയാണ് സംഗീത സംവിധായകന്‍.

ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷി ദിനേശ് നായികയായി തുടക്കം കുറിക്കുന്ന ചിത്രമാണ് മിഷന്‍- സി. നടന്‍ കൈലാഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യതാരങ്ങള്‍. എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് റോഡ് ത്രില്ലര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Top