appa rao – modi – thelugana government

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിനെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു.

രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ തെലങ്കാന നിയമസഭയയേയും പ്രക്ഷുബ്ദമാക്കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അതിവേഗം തീരുമാനമെടുക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

അപ്പറാവു വി.സി ആയി തുടരുന്നത് സര്‍വകലാശാലയിലെ സമാദാന അന്തരീക്ഷത്തിന് തടസ്സം സൃഷ്ടിക്കുന്നതായി കാണിച്ച് തെലങ്കാന സര്‍ക്കാര്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. സി.പി.ഐ.എം, കോണ്‍ഗ്രസ് എ.ഐ.എം എന്നീ രാഷ്ട്രീയകക്ഷികള്‍ ഇത് സംബന്ധിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

Top