മദ്യ വില്‍പ്പനയ്ക്കുള്ള ആപ്പ് തയ്യാര്‍; ഇന് നടപ്പാക്കേണ്ട കാലതാമസം

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവിതരണത്തിന്റെ കാര്യത്തിലുള്ള എല്ലാ തീരുമാനവും തയ്യാറാണെന്നും ഇന് അത് നടപ്പാക്കാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വതന്ത്രമായി നീങ്ങുന്ന നില വന്നാല്‍ വിദേശമദ്യ ഷോപ്പുകളുടെ മുന്നിലുണ്ടാവുന്ന തിരക്ക് വളരെ കൂടുതലായിക്കും. അത് നിയന്ത്രിക്കുക എന്നത് വളരെ പ്രശ്‌നമുള്ള കാര്യമായിരിക്കും. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ സമ്പ്രദായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആപ്പ് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ച കമ്പനിയെ കുറിച്ച് പരാതികളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓണ്‍ലൈന്‍ മദ്യവില്‍പ്പനയക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. ആപ്പിന്റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാര്‍ട്ടപ്പ് കമ്പിനി ആലോചിക്കുന്നുണ്ട്.

പുറത്തിറക്കുന്ന തിയതിയും ഇപ്പോള്‍ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആപ്പിന് ബെവ്ക്യൂ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പേര്‍ പുറത്ത് വന്ന സ്ഥിതിക്ക് സര്‍ക്കാര്‍ ആപ്പിന് പകരം അതേ പേരില്‍ വ്യാജ ആപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍കോള്‍ ടെക്‌നോളജിസ്.

ആപ്പ് പുറത്തിറക്കുന്ന തീയതി മൂന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പിനി വിശദീകരിക്കുന്നു. ഇപ്പോഴുള്ള പരിശോധനകള്‍ക്ക് ശേഷമേ ഗൂഗിള്‍ പ്ലേ സ്റ്റോറിന് അയക്കു.

Top