അപ്പോളോ ടയേഴ്സ് ഉത്പാദനം നിര്‍ത്തി

പ്പോളോ ടയേഴ്സ് ഉത്പാദനം നിര്‍ത്തി. വാഹന വിപണിയിലെ മാന്ദ്യമാണ് ഉത്പാദനം നിര്‍ത്താന്‍ കാരണം. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ടയര്‍ ചെലവില്ലാത്തതിനാല്‍ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്സ് അഞ്ചുദിവസത്തേക്ക് അടച്ചു. കളമശ്ശേരി അപ്പോളോ ടയേഴ്സ് ചൊവ്വാഴ്ച്ച മുതല്‍ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച പ്ലാന്റ് തുറക്കും.

തൊഴിലാളികള്‍ക്ക് പകുതി വേതനമാണ് ലഭിക്കുക. ആയിരത്തിലേറെ ജീവനക്കാരെയാണ് പ്ലാന്റ് അടച്ചുപൂട്ടല്‍ ബാധിക്കുക.
ട്രക്കുകളുടേയും മിനി ട്രക്കുകളുടേയും ടയറാണ് പേരാമ്പ്രയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവിടെനിന്നും ടയര്‍ വാങ്ങുന്ന ഒന്നാം നമ്പര്‍ കമ്പനിയായ മാരുതി ഇവിടെ നിന്നും ടയര്‍ വാങ്ങുന്നതില്‍ 60 ശതമാനം കുറവ് വരുത്തിയിരുന്നു. പ്രതിദിനം 300 ടണ്‍ ടയറാണ് ഉത്പാദിപ്പിച്ചിരുന്നത്. നിലവില്‍ 15 കോടിയുടെ ടയറാണ് പ്ലാന്റില്‍ കെട്ടികിടക്കുന്നത്.

Top