ഐഎസ്എല്ലിന്റ പാര്‍ട്ണറാകാന്‍ അപ്പോളോ ടയേഴ്‌സ് എത്തുന്നു

തിരുവനന്തപുരം: ഐഎസ്എല്ലിന്റെ പാട്ണറാകാന്‍ അപ്പോളോ ടയേഴ്‌സും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള ക്ലബുകളുടെ സ്‌പോണ്‍സറായ അപ്പോളോ ടയേര്‍സ് ഇത്തവണ ഐഎസ്എല്ലിന്റെയും സ്‌പോണ്‍സറാകാന്‍ തീരുനാനിച്ചു. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ ഉണ്ടാകും എന്നാണ് വിവരങ്ങള്‍.

ഐഎസ്എല്ലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സംസ്‌കാരത്തെ തന്നെ മാറ്റിയെന്നും അപ്പോളോ ടയേഴ്‌സ് പ്രസിഡന്റ് സതീഷ് ശര്‍മ്മ അറിയിച്ചു.

നേരത്തെ ഐ എസ് എല്‍ ക്ലബായ ചെന്നൈയിന്‍ എഫ് സിയുമായും ഐ ലീഗ് ക്ലബായ മിനേര്‍വ പഞ്ചാബുമായും അപ്പോളോ ടയേഴ്‌സ് കരാറില്‍ എത്തിയിരുന്നു.

Top