Apollo Doctor Arrested In Gujarat For Allegedly Raping Dengue Patient In ICU

ഗാന്ധിനഗര്‍: ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡെങ്കു പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെയാണ് ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി ബലാല്‍സംഗം ചെയ്തത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ച ശേഷമാണ് ഡോക്ടര്‍ യുവതിയെ പീഡിപ്പിച്ചത്.

യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡോക്ടറോടൊപ്പം രമേഷ് ചൗഹാനെന്ന ആശുപത്രി ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top