പിഎസ്ജിയിലേക്കു കളംമാറി ഫ്രഞ്ച് യുവതാരം അബ്ദോ ദിയാലോ

പിഎസ്ജിയിലേക്കു കളംമാറി ഫ്രഞ്ച് യുവതാരം അബ്ദോ ദിയാലോ. ബെറൂസിയ ഡോര്‍ട്ട്മുണ്ട് ഡിഫന്‍ഡറായിരുന്ന താരത്തെ 32 മില്യണ്‍ യൂറോ നല്‍കിയാണ് ടീമില്‍ എത്തിച്ചത്. പിഎസ്ജിയുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് ദിയാലോ ഒപ്പിട്ടിരിക്കുന്നത്.

2014ല്‍ മൊണാക്കോയിലൂടെയാണ് ദിയാലോ സീനിയര്‍ കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ താരം ഡോര്‍ട്ട്മുണ്ടില്‍ എത്തി. ഫ്രാന്‍സിന്റെ അണ്ടര്‍-21 അടക്കം വിവിധ ജൂനിയര്‍ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Top