മലയാളി താരം അപര്‍ണ വിനോദ് ഭരതിന്റെ നായികയാകുന്നു

aparna

രണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രത്തില്‍ ഭരത്തിന്റെ നായികയായി മലയാളി താരം അപര്‍ണ വിനോദ് എത്തുന്നു. തമിഴില്‍ വിജയ് ചിത്രമായ ‘ഭൈരവ’യിലാണ് അപര്‍ണയുടെ അരങ്ങേറ്റം. വൈശാലി എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് അപര്‍ണ എത്തിയത്. പുതിയ ചിത്രത്തില്‍ ഭരത്തിന്റെ നായികയായെത്തുന്ന ത്രില്ലിലാണ് അപര്‍ണ ഇപ്പോള്‍.

‘ ഭൈരവയില്‍ ഞാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നായികയുടെ വേഷത്തിലാണ് എത്തുന്നത്. മലയാളത്തില്‍ ആസിഫ് അലിയുടെ നായികയായി കൊഹിനൂറില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ ഭരതാണ് നായകന്‍ എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ‘കണ്ടേന്‍ കാതലി’ ഞാന്‍ കണ്ടിട്ടുണ്ട്. ഭരത്തിന്റെ ഫോര്‍ ദ പീപ്പിളും വലിയ ഹിറ്റായിരുന്നു, പക്ഷേ അദ്ദേഹത്തെ പിന്നീട് മലയാള സിനിമയിലേക്ക് കണ്ടിട്ടില്ല.’ അപര്‍ണ പറഞ്ഞു.

‘എനിക്ക് 22 വയസ്സാണ്. എന്നാല്‍ ഈ ചിത്രത്തില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള ഒരു വേഷമാണ് ഞാന്‍ ചെയ്യുന്നത്. ഒരു അമ്മയും ഒപ്പം ഒരു ടീച്ചറുമാണ് ഞാന്‍. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം തന്നെയാണ് അത്. എന്റെ കഴിവ് തെളിയിക്കാനുള്ള ഒരു കഥാപാത്രം തന്നെയാകും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു’ അപര്‍ണ വ്യക്തമാക്കി.

ധരണ്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ കൊടൈക്കനാലില്‍ ആരംഭിക്കും.

Top