അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ നിയമനടപടിയുമായി നടി അപര്‍ണാ നായര്‍

മൂഹമാധ്യമത്തിലെ ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ നിയമനടപടിയുമായി നടി അപര്‍ണാ നായര്‍. വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ട് താരം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും അപര്‍ണ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് താരം വ്യക്തമാക്കിയത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദിയും പറഞ്ഞു.

അപര്‍ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

ഇത്തരം കമന്റുകളിലൂടെ
നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.

അജിത് കുമാർ,
നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.

ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

Top