Aparna Balamurali Turns Auto Driver

പര്‍ണ ബാലമുരളി ഇനി ഓട്ടോഡ്രൈവര്‍ വെള്ളിത്തിരയില്‍ തിളങ്ങും. ആസിഫ് അലി നായകനാകുന്ന തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലാണ് ഓട്ടോഡ്രൈവറായി അപര്‍ണ എത്തുന്നത്.

നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുന്നു.

ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെമ്പന്‍ വിനോദ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍

Top