‘ഞാൻ ഒരാളെ കൊന്നു സാറേ’, ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയില്‍ അപര്‍ണ ബാലമുരളി- ‘ഇനി ഉത്തരം’ ട്രെയിലര്‍

വേഷപ്പകർച്ചയിൽ വിസ്‍മയിപ്പിക്കാൻ അപർണ ബാലമുരളി. ‘ഇനി ഉത്തരം’ എന്ന സിനിമയിലൂടെയാണ് അപർണ ബാലമുരളി പ്രേക്ഷകരെ വിസ്‍മിയിപ്പിക്കാൻ ഒരുങ്ങുന്നത്. ഏറെ അഭിനയ പ്രധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തിൽ അപർണ ബാലമുരളിക്കുള്ളത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

Top