അസ്‌കര്‍ അലിയുടെ ജീം ബൂം ബായില്‍ അപര്‍ണ ബാലമുരളിയും

aparna askar

കാമുകി എന്ന ചിത്രത്തിനു ശേഷം അസ്‌കര്‍ അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുകയാണ്. രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ജീം ബൂം ബാ എന്ന ചിത്രത്തിലാണ് അപര്‍ണ പ്രധാന വേഷത്തിലെത്തുന്നത്. ഔദ്യോദിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ന്യൂയര്‍ ദിനത്തില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , നേഹാ സക്‌സേന , കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ജീം ബൂം ബാ നിര്‍മ്മിച്ചിരിക്കുന്നത്.

Top