aparna balamurali join tamil industry

ഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തില്‍ നായികയായി തിളങ്ങിയ അപര്‍ണ ബാലമുരളി തമിഴിലേയ്ക്ക്.

ആക്ഷന്‍ ക്രൈം ത്രില്ലറായ എട്ടു തൊട്ടകള്‍ എന്ന ചിത്രത്തിലൂടെ യുവ നടന്‍ വെട്രിയുടെ നായികയായാണ് അപര്‍ണയുടെ തമിഴിലെ അരങ്ങേറ്റം.

ശ്രീഗണേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് എട്ടു തൊട്ടകള്‍ എന്ന ചിത്രത്തില്‍ അപര്‍ണ എത്തുക.

ചെന്നൈ നഗരത്തിലെ പ്രശ്‌നങ്ങളെ നേരിടുകയും അതിജീവിയ്ക്കുകയും ചെയ്യുന്ന മീര എന്ന ശക്തമായ കഥാപാത്രമാണ് അപര്‍ണയുടേയത്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ജിംസി എന്ന കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ച അപര്‍ണയ്ക്ക് വെല്ലുവിളി നല്‍കുന്ന റോളാണ് എട്ടു തൊട്ടകളിലെ മീര.

വെട്രിവേല്‍ ശരവണ സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും.
.

Top