അപര്‍ണ ബാലമുരളി ‘കാപ്പ’യിലെ പുതിയ നായിക

പൃഥ്വിരാജ്-ഷാജി കൈലാസ് കോംമ്പോ വീണ്ടും ഒന്നിക്കുന്ന ‘കാപ്പ’ എന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായികയാകും.

ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയതിന് പിന്നാലെയാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ്ണ ചിത്രത്തിലെത്തുന്നത്.

അജിത് ചിത്രം ‘എകെ 61’ന്റെയും കാപ്പയുടെയും ഷൂട്ട് ഒരുമിച്ച്‌ വന്നതിനാലാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം. ചിത്രത്തിനായി ചെന്നൈയിലാണ് മഞ്ജു ഇപ്പോഴുള്ളത്.

കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ജൂലൈ 15നാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ന ബെന്നും ചിത്രത്തിലുണ്ട്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Top