സര്‍വ്വം താള മയത്തില്‍ നായിക അപര്‍ണ ബാലമുരളി ;വീണ്ടും തമിഴിലേക്ക് ചേക്കേറാനൊരുങ്ങി താരം

ട്ടു തൊട്ടകള്‍ എന്ന തമിഴ് ചിത്രത്തിന് ശേഷം അപര്‍ണ ബാലമുരളി വീണ്ടും തമിഴിലേക്ക്.

കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം താള മയം എന്ന സിനിമയിലൂടെയാണ് വീണ്ടും തമിഴിലേയ്ക്ക് എത്തുന്നത്.

ജി വി പ്രകാശ്കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാനാണ്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സംഗീതത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു സിനിമയായിരിക്കും സര്‍വ്വം താള മയം.

ഒരു സംഗീതോപകരണവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

നെടുമുടി വേണു, കുമാരവേല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു.

Top