‘കാപ്പ’ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി

‘കാപ്പ’യുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷമാക്കി അപര്‍ണ ബാലമുരളി. ഇന്നലെയായിരുന്നു പിറന്നാളങ്കിലും അപർണയുടെ ജന്മദിനമാണെന്ന് അറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു വി എബ്രഹാമിന്റെയും ഡോൾവിന്റെയും നേതൃത്വത്തില്‍ ലളിതമായ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. കേക്ക് മുറിക്കലിനൊപ്പം സെറ്റില്‍ സദ്യയും ഒരുക്കിയിരുന്നു. ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബംഗ്ളാവിലായിരുന്നു ആഘോഷ പരിപാടികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു വന്നത്.

പൃഥ്വിരാജും അപര്‍ണയുമായുമാണ് ചിത്രത്തിൽ നായക-നായികി വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കൊട്ട മധു എന്ന ഗുണ്ടാനേതാവായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. കടുവ നേടിയ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് ഷാജി കൈലാസ് ചിത്രമൊരുക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. 2021ല്‍ ചിത്രം പ്രഖ്യാപിച്ച സമയത്ത് വേണു സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഇത് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു.

Top