അപര്‍ണ ബാലമുരളിയും അശോക് സെല്‍വനും ഒന്നിക്കുന്നു; ‘നിതം ഒരു വാനം’ ട്രെയ്‍ലര്‍ പുറത്ത്

തമിഴില്‍ സൂരറൈ പോട്രും സര്‍വ്വം താളമയം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ പ്രിയം നേടാന്‍ അപര്‍ണ ബാലമുരളി.അപര്‍ണ അഭിനയിക്കുന്ന പുതിയൊരു തമിഴ് ചിത്രവും പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങുകയാണ് ഇപ്പോഴ്. രാ കാര്‍ത്തിക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് അശോക് സെല്‍വന്‍ നായകനാവുന്ന നിതം ഒരു വാനം എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ റിതു വര്‍മ്മയും ശിവാത്മികയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന പ്രോജക്റ്റുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍, അക്ഷര ഹാസന്‍, നസ്രിയ നസിം, പാര്‍വ്വതി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ പേരുകള്‍ പല കാലങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ താരനിരയോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വയാകോം 18 സ്റ്റുഡിയോസും ശ്രീനിധി സാഗറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പി രൂപക് പ്രണവ് തേജ് ആണ സഹനിര്‍മ്മാണം.

ഛായാഗ്രഹണം വിധു അയ്യണ്ണ, സംഗീതം ഗോപി സുന്ദര്‍, പശ്ചാത്തല സംഗീതം ധരണ്‍ കുമാര്‍, എഡിറ്റിംഗ് ആന്‍റണി, കലാസംവിധാനം കമല്‍ നാഥന്‍, വരികള്‍ കൃതിക നെല്‍സണ്‍, നൃത്തസംവിധാനം ലീലാവതി കുമാര്‍, സൌണ്ട് മിക്സിംഗ് ടി ഉദയകുമാര്‍, കളറിസ്റ്റ് പ്രശാന്ത്, സ്റ്റണ്ട് വിക്കി, പി ആര്‍ ഒ യുവരാജ്, സതീഷ്, പബ്ലിസിറ്റി ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ, വിഷ്വല്‍ പ്രൊമോഷന്‍സ് ഫീഡ് ദ് വൂള്‍ഫ്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Top