അപ്പാച്ച RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫറുമായി ടിവിഎസ്

പ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്. മൂന്നോ അല്ലെങ്കിൽ ആറോ മാസത്തെ ഇഎംഐ കാലാവധിയിലാണ് ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക.

ഈ ഓഫറിന്റെ കാലാവധി 2021 ജൂലൈ 15 വരെ മാത്രമാണ്. മാത്രമല്ല തെരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ പണമിടപാട് നടത്തുന്ന ഉടമകൾക്ക് മാത്രമാണ് സേവനം ലഭ്യമാവുക. താത്പര്യമുള്ള ആളുകൾക്ക് ടിവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 5,000 രൂപ ടോക്കൺ തുക നൽകി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം.

ഇതു കൂടാതെ നേരത്തെ എൻടോർഖ്, അപ്പാച്ചെ RTR 200 4V, സ്‌കൂട്ടി പെപ് പ്ലസ്, സെസ്റ്റ് എന്നിവയ്‌ക്കൊപ്പവും ഈ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. ഇരുചക്ര വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വിലയിൽ മാത്രമേ ഓഫർ സാധുതയുള്ളൂ.

നിലവിൽ ഡിസ്ക്ക്, ഡ്രം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ടിവിഎസിന്റെ ഈ ജനപ്രിയ ബൈക്ക് വിപണിയിൽ എത്തുന്നത്. അപ്പാച്ചെ 160 മോഡലിന്റെ ഡ്രം ബ്രേക്ക് വേരിയന്റിനായി 1,08,565 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡിസ്ക്ക് പതിപ്പിനായി 11,1,615 രൂപയും നൽകണം.

Top