ടിവിഎസിന്റെ ട്രാക്ക് പാരമ്പര്യവുമായി അപാച്ചെ RR 310 വിപണിയില്‍

മുപ്പത്തിയഞ്ച്‌ വര്‍ഷം നീണ്ട ടിവിഎസിന്റെ ട്രാക്ക് പാരമ്പര്യം ഉയര്‍ത്തികൊണ്ടാണ്‌ അപാച്ചെ RR 310 വിപണിയില്‍ എത്തിയിരിക്കുന്നത്.

1983ല്‍ ടിവിഎസ് 50 യിലൂടെ ആരംഭിച്ചതാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ റേസിംഗ് പാരമ്പര്യം.

35 വര്‍ഷങ്ങള്‍ക്കിപ്പുറം ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പിന്തുണയോടെ ടിവിഎസ് അപാച്ചെ RR 310 വിപണിയില്‍ താരമായി കഴിഞ്ഞു.

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അകൂല എന്ന പേരിലാണ് മോട്ടോര്‍സൈക്കിള്‍ ആദ്യം അവതരിച്ചത്. ടിവിഎസിനെ സംബന്ധിച്ച് അപാച്ചെ RR 310ന് ഏറെ നിര്‍ണായകമാണ്.

ടിവിഎസില്‍ നിന്നും പുറത്ത് വന്ന ആദ്യ സമ്പൂര്‍ണ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് അപാച്ചെ RR 310.

2016ല്‍ കാഴ്ചവെച്ച അകൂല കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ ശൈലിയിലാണ് അപാച്ചെ RR 310ന്റെ വരവ്.

ഫസ്റ്റ്ഇന്‍ക്ലാസ് ബൈഎല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് അപാച്ചെയുടെ മുഖരൂപത്തില്‍ എടുത്തു പറയേണ്ട ആദ്യ ഘടകം.

എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് മേലെയായാണ് ഹെഡ്‌ലാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. എഞ്ചിനിലേക്ക് കൂടുതല്‍ വായു കടത്തി വിടുകയാണ് എയര്‍ ഇന്‍ടെയ്ക്കുകളുടെ ലക്ഷ്യം.

ത്രിവര്‍ണ നിറത്തിലുള്ള ഡീക്കലിനൊപ്പമാണ് അപാച്ചെയുടെ വീതിയേറിയ വിന്‍ഡ്‌സ്‌ക്രീന്‍.

എഞ്ചിനില്‍ നിന്നുള്ള ചൂട് വായു പുറന്തള്ളുന്നതിന് വേണ്ടിയുള്ള ഗില്‍ വെന്റുകളും ഫെയറിംഗിന്റെ വശങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, റേഞ്ച്‌മൈലേജ് ഇന്‍ഡിക്കേറ്റര്‍, 060 kph സ്പ്രിന്റ് ടൈമറുകള്‍ എന്നിവയാണ് ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍.

Top