ആദ്യമായി ലക്ഷദ്വീപില്‍ ഒരു പെട്രോള്‍പമ്പ് സ്ഥാപിച്ചതിന്റെ സന്തോഷം പങ്കുവച്ച് എ.പി അബ്ദുളളക്കുട്ടി

കവരത്തി: ആദ്യമായി ലക്ഷദ്വീപില്‍ ഒരു പെട്രോള്‍പമ്പ് സ്ഥാപിച്ചതിന്റെ സന്തോഷം പങ്കുവച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടി. കവരത്തിയില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ ഡിപ്പോയും പമ്പും ചൊവ്വാഴ്ച മുതല്‍ തുടങ്ങുകയാണെന്ന ശുഭവാര്‍ത്തയാണ് അബ്ദുളളക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നത്.

കേരളത്തില്‍ ലഭിക്കുന്നതിലും മൂന്ന് രൂപ കുറവിലാകും ദ്വീപിലുളളവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കുകയെന്നും ഇതിന് കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അബ്ദുളളക്കുട്ടി പറയുന്നു 130 രൂപ ലിറ്ററിന് വിലവരുന്ന പെട്രോളും ഡീസലും വാങ്ങാന്‍ ഇനി 100 രൂപയില്‍ താഴെനല്‍കിയാല്‍ മതിയെന്നും അബ്ദുളളക്കുട്ടി അറിയിക്കുന്നു.

അബ്‌ദുള‌ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്

നാളെ #lakshadweepislands ഒരു സുദിനമാണ്.
കവരത്തിയിൽ #Indianoil ന്റെ ഡിപ്പോഴും
പെട്രോൾപമ്പ് തുടങ്ങുകയാണ്.

ലിറ്ററിന് 130 രൂപമായായിരുന്ന പെട്രോളിന് ഇനി 100 താഴെ രൂപാ കൊടുത്താൽമതി…

കേരളത്തെക്കാൾ 3 രൂപ കുറഞ്ഞിട്ട് ദ്വീപുകാർക്ക് പെട്രോളും, ഡീസലും കിട്ടാൻ പോവുകയാണ്

കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ.??????????????

അഡ്മിൻ പ്രഫുൽ പട്ടേലിന്റെ
വികസന രംഗത്തെ മിടുക്കിന്
ശത്രുക്കളുടെ പോലും
കൈയ്യടി കിട്ടികൊണ്ടിരിക്കുകയാണ് ദ്വീപിൽ

സ്വാതന്ത്ര്യത്തിന്റെ75 വർഷങ്ങൾ പൂർത്തിയായിട്ടും
എന്ത് കൊണ്ട് ഒരു പെട്രാൾപമ്പ് വരെ
ആ പാവം ജനതയ്ക്ക് നൽകാൻ സാധിച്ചില്ല. ?

നരേന്ദ്ര മോദിക്ക് എന്ത് കൊണ്ട്
സാധിച്ചു!

#PropulKodapattel നെ
കുറ്റം പറയുന്നവരുടെ
നിലപാടുകൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു

Top