എന്‍സിഇആര്‍ടി:സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമെന്ന് എ.പി.അബ്ദുല്ലക്കുട്ടി

കോഴിക്കോട്: എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി. ദേശീയപരീക്ഷകളെല്ലാം പ്ലസ്ടു എന്‍സിഇആര്‍ടി സിലബസ് അടിസ്ഥാനമാക്കിയുള്ളതാണ്.

കേരളത്തിലെ കുട്ടികള്‍ ദേശീയ മത്സരപരീക്ഷകളില്‍ പിന്നോട്ടുപോവുന്ന സ്ഥിതിയാണുള്ളത്. പണ്ട് കംപ്യൂട്ടറിനെ എതിര്‍ത്തതുപോലെയുള്ള വിവരക്കേടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഫറോക്ക് ചെറുവണ്ണൂര്‍ എഡബ്ല്യുഎച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹാന്‍ഡികാപ്പ്ഡ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.

അതേസമയം, എന്‍.സി.ഇ.ആര്‍.ടി പുസ്‌കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കേരളം പാഠപുസ്തക പരിഷ്‌കരണം നടത്തിയത് കുട്ടികളോടടക്കം ചര്‍ച്ച ചെയ്താണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുമ്പ് പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയപ്പോളും കേരളം എതിര്‍ത്തിരുന്നു.

Top