ബിജെപി ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ബിജെപി. എ പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി. യുവമോര്‍ച്ചയുടെ പുതിയ അദ്ധ്യക്ഷനായി തേജ്വസി സൂര്യയെ തെരഞ്ഞെടുത്തു. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബിജെപി ദേശീയ വക്താക്കളായി.

12 വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. 23 ദേശീയ വക്താക്കളാണുള്ളത്. അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. 13 ദേശീയ സെക്രട്ടറിമാരാണുള്ളത്. രാം മാധവ്, മുരളീധര്‍ റാവു എന്നിവര്‍ ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇല്ല.

Top