മോദിയുമായി കൂടിക്കാഴ്ച നടത്തി ; അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറിയേക്കും

ന്യൂഡല്‍ഹി : മോദി സ്തുതിയില്‍ കോണ്‍ഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു. തന്നോട് ബിജെപിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ഇന്ന് തന്നെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയില്‍ പങ്കാളിയായ വിവരം താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതില്‍ സന്തോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ജമ്മു കശ്മീര്‍ ക്വോട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ലമെന്റിലുണ്ട്. അല്‍പസമയത്തിനകം ബില്ലവതരണത്തിന് മുമ്പ് തന്നെ അബ്ദുള്ളക്കുട്ടി അമിത് ഷായെ കണ്ടേക്കും.

Top