ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടല്‍; തീരുമാനം അംഗീകരിക്കില്ലെന്ന് അബ്ദുല്‍വഹാബ്

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍വഹാബ്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുളള വിഭാഗം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇത്തരമൊരു തീരുമാനം വന്നതെന്നും ഈ തീരുമാനം അംഗീകരിക്കുന്നില്ലെന്നും അബ്ദുല്‍വഹാബ് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ചുവിടാന്‍ ദേശീയ നിര്‍വാഹക സമിതിക്ക് അധികാരമില്ല. അതിനാല്‍ തന്നെ ഉടന്‍ തന്നെ സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കും. ഇക്കാര്യത്തില്‍ മുന്നണി നേതൃത്വത്തെയും നേരത്തെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയവരെയും അറിയിക്കുമെന്നും അബ്ദുല്‍വഹാബ് പറഞ്ഞു.

 

 

Top