ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരെല്ലാം മെസിയെയും ഇഷ്ടപ്പെടും; കാസെമിറോ

ഫിഫ ലോകകപ്പ് ഫൈനല്‍ കണ്ടിട്ടില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ബ്രസീല്‍ മധ്യനിര താരം കാസെമിറോ. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ പിന്തുണച്ചിരുന്നോ എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ഫൈനല്‍ ഞാന്‍ കണ്ടിട്ടില്ല. ഞങ്ങളുടെ തോല്‍വിക്കുശേഷം ഒരു മാസത്തോളം ഞാന്‍ ഒരു ഫുട്ബോള്‍ മത്സരവും കണ്ടിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരെല്ലാം സൂപ്പര്‍ താരം ലയണല്‍ മെസിയെ ഇഷ്ടപ്പെടുമെന്നും തരാം കൂട്ടിച്ചേര്‍ത്തു. ബ്രസീല്‍ സ്പോര്‍ട്സ് മാസികയായ ‘പ്ലക്കാറി’നു നല്‍കിയ അഭിമുഖത്തിലാണ് കാസെമിറോയുടെ വെളിപ്പെടുത്തല്‍.

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ ലിസാന്ദ്രോ മാര്‍ട്ടിനെസ് കിരീടം ലഭിച്ചത്. എല്ലാ ആദരത്തോടെയും അഭിനന്ദനങ്ങളോടെയും ഞാനവനെ പ്രശംസിക്കുന്നു. എന്റെ സുഹൃത്തുക്കളില്‍നിന്ന് ആ കിരീടം അര്‍ഹിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് ലിസാന്ദ്രോയായിരുന്നു-കാസെമിറോ മനസ്സുതുറന്നു. ‘മറഡോണയോ പെലെയോ കളിക്കുന്നത് കാണാന്‍ എനിക്കായിട്ടില്ല. എന്നാല്‍, എന്റെ തലമുറയിലെ മൂന്ന് മഹാതാരങ്ങള്‍ കളിക്കുന്നത് കാണാനായിട്ടുണ്ട്. മെസിയും ക്രിസ്റ്റിയാനോയും നെയ്മറുമാണവര്‍.’ മെസി ഒരു യുഗമാണ് സൃഷ്ടിച്ചത്. ബാഴ്സലോണയിലും അര്‍ജന്റീനയിലുമെല്ലാം എപ്പോഴും മികച്ച പ്രകടനമായിരുന്നു. എല്ലാം അസാധാരണവുമായിരുന്നു. ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരെല്ലാം മെസിയെയും ഇഷ്ടപ്പെടും. മെസിക്കെതിരെ കളിക്കാനായത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല, അഭിനന്ദിക്കാനേയുള്ളൂ-കാസെമിറോ കൂട്ടിച്ചേര്‍ത്തു.

Top