അന്വേഷിപ്പിന്‍ കണ്ടെത്തും; ടൊവിനോയുടെ നായികയാവാന്‍ ആര്യ പ്രസാദ്

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി. കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായി എത്തുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ നിഴല്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ അവതരിപ്പിച്ചിരുന്നു.

നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായികാ കഥാപാത്രത്തിലേക്ക് ആര്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് പറഞ്ഞു.

Top