തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ പേരില്‍ ദിലീപ് സത്യം ചെയ്തിരുന്നു ; അന്‍വര്‍ സാദത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്.

ദിലീപുമായി വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളത്, പള്‍സര്‍ സുനിയെ അറിയില്ലന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.

തെറ്റ് ചെയ്തിട്ടില്ലെന്ന് ദിലീപ് ആലുവ തേവരുടെ പേരില്‍ സത്യം ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്, ദിലീപുമായി റിയല്‍ എസ്റ്റേറ്റ് -വസ്തു ഇടപാടുകള്‍ ഇല്ലന്നും
തനിക്ക് സഹായിക്കാന്‍ കഴിയില്ലന്ന് ദിലീപിന് അറിയാമെന്നും അന്‍വര്‍ സാദത്ത് കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപുമായി ഫോണിലും, നേരിട്ട് പരസ്യമായും സംസാരിച്ചിട്ടുണ്ട് അത് മാധ്യമ പ്രവര്‍ത്തകരോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top