പറവയ്ക്കു ശേഷം വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ്

റവയ്ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. പുതുമുഖമായ ഡിമല്‍ ഡെന്നീസ് ആണ് ചിത്രം സംവിധാനം ചെയ്യുക. ഷെയിന്‍ നിഗം ആണ് ചിത്രത്തിലെ നായകന്‍.

സൗബിന്‍ ഷാഹിറും ജോജു ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനായകന്‍, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഈ വര്‍ഷം ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

Top