ഗുജറാത്തിൽ ദീപാവലി ആഘോഷത്തിനിടെ വർഗീയ സംഘർഷം

വഡോദര: ഗുജറാത്തിലെ വഡോദര നഗരത്തിലെ പാനിഗേറ്റില്‍ ദീപാവലി ആഘോഷത്തിനിടെ തുടർന്ന് പടക്കം പൊട്ടിച്ചതിനെ ചൊല്ലി രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതിനെ തുടർന്ന് ഇടപെട്ട പൊലീസ് ഇരുഭാഗത്തുനിന്നും 19 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് നേരത്തെ തന്നെ വർഗീയ സംഘർഷം നിലനിൽക്കുന്ന പാനിഗേറ്റ് പ്രദേശത്ത് സംഘർഷമുണ്ടായത്. സംഘർഷം നടക്കുന്ന വിവരം ലഭിച്ച് സ്ഥലത്ത് എത്തിയ പൊലീസിന് നേരെ ഏകദേശം ഒരു മണിക്കൂറോളം പ്രദേശത്തെ ഒരു വീടിന്‍റെ മൂന്നാം നിലയിൽ നിന്ന് പെട്രോൾ ബോംബെറിഞ്ഞു.

പെട്രോൾ ബോംബെറിഞ്ഞയാള്‍ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് വഡോദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യശ്പാൽ ജഗനിയ പിടിഐയോട് പറഞ്ഞു. സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ഒരു ഭാഗത്ത് നിന്നും വിട്ട റോക്കറ്റ് പടക്കം വീണതിനെ തുടർന്ന് പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിന് തീപിടിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

Top