അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ഒരുങ്ങുന്നു ; ഫഹദിന്റെ ലുക്ക് പുറത്തിറങ്ങി

അൻവർ റഷീദും–ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ട്രാൻസ്.

ചിത്രത്തിലെ ഫഹദിന്റെ ലുക്ക് പുറത്തിറങ്ങി .

സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരാണ് ട്രാൻസിലെ പ്രധാനതാരങ്ങൾ.

വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വർഷം ചിത്രം തീയേറ്ററുകളിൽ എത്തും.

Top