പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ ജില്ലാ കലക്ടറുടെ പരിശോധന

anwar-pv

കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന.

പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചതായും കലക്ടര്‍ യുവി ജോസ് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ റവന്യു വകുപ്പിന് സമര്‍പ്പിക്കും. ദുരന്ത നിവാരണ നിയമങ്ങള്‍ ലംഘിച്ചതായി കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം.

Top