കോണ്‍ഗ്രസുകാര്‍ എന്നെ തിരഞ്ഞ് ടോര്‍ച്ചടിക്കേണ്ട, വേണുഗോപാല്‍ ബിജെപി ഏജന്റെന്ന് അന്‍വര്‍

തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ് ടോര്‍ച്ചടിക്കേണ്ടെന്ന് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. കെ സി വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും, നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിക്കുള്ളൂ എന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

മാത്രമല്ല, എല്ലാം കേട്ട് തലതാഴ്ത്തി നടക്കാന്‍ കഴിയില്ല. ഇങ്ങോട്ട് കാണിക്കുന്ന സംസ്‌ക്കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎല്‍എ ആയെന്ന് വച്ച് അവര്‍ പറയുന്നതെന്തും കേട്ടിരിക്കാന്‍ പറ്റില്ലെന്നും അന്‍വര്‍ തുറന്നടിച്ചു. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ക്കിടെ നാട്ടിലെത്തിയ എം.എല്‍.എ ഇന്നു രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുതല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വറുമുണ്ടാകും.

Top