ഫോട്ടോഷൂട്ട് വിവാദം; രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

നഗ്‌നഫോട്ടോഷൂട്ട് വിവാദത്തിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെ ചോദ്യം ചെയ്യാൻ പൊലീസ്. ചേംബർ പൊലീസ് സ്റ്റേഷനിൽ ആഗസ്റ്റ് 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നടന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 21ന് സമൂഹമാധ്യമങ്ങളിൽ തന്റെ നഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ പരാതിയിലാണ് ചേംബർ പൊലീസ് രൺവീർ സിങ്ങിനെതിരെ കേസെടുത്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292 (അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നത്, കൈകാര്യം ചെയ്യുന്നത്), 293 ( അശ്ലീല വസ്തുക്കൾ വിൽക്കൽ), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യങ്ങൾ അല്ലെങ്കിൽ പ്രവൃത്തി), സെക്ഷൻ 67 കൂടാതെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കൽ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Top