നടന വിസ്മയത്തോടൊപ്പം ഒരു സിനിമ കൂടി’; സന്തോഷം പങ്കുവെച്ച് അനുശ്രീ

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. ഇത് ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു. ഇപോഴിതാ ട്വല്‍ത്ത് മാന്‍ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി അനുശ്രീ.

ദൃശ്യം 2 എന്ന വന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാന്‍. നടനവിസ്മയം ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി എന്ന് പറഞ്ഞാണ് അനുശ്രീ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാന്‍ എത്തുക. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹന്‍ലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Top