അനുശ്രീ നായികയായെത്തുന്ന ‘ഓട്ടര്‍ഷ’യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

anusree-ottarsha

ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായി എത്തുന്നു. ‘ഓട്ടര്‍ഷ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.

Top