അനുശ്രീക്കൊപ്പം നാന്‍ ശരവണനും; ‘താര’യുടെ ചിത്രീകരണം ആരംഭിച്ചു

നുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരയുടെ ചിത്രീകരണം ആരംഭിച്ചു. ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രം അന്റോണിയോ മോഷന്‍ പിക്‌ചേഴ്‌സ് & സമീര്‍ മൂവീസിന്റെ ബാനറില്‍ സമീര്‍ പി.എം ആണ് നിര്‍മാണം.

ചെന്നൈ നഗരത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലര്‍ മൂവി ‘തൊടുപ്പി’യുടെ സംവിധായകനായ ദെസ്വിന്‍ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്.

‘രാക്ഷസന്‍’ എന്ന സിനിമയിലെ സൈക്കോ ക്രിമിനല്‍ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാന്‍ ശരവണന്‍ ആദ്യമായി മലയാളത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ‘താര’യ്ക്കുണ്ട്. കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘മാലിക്ക് ‘സിനിമയിലൂടെ ശ്രദ്ധേയനായ സനല്‍ അമനാണ്.

വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകന്റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിര്‍വഹിക്കുന്നു. ക്യാമറ: ബിബിന്‍ ബാലകൃഷ്ണന്‍ ,സംഗീതം: വിഷ്ണു വി ദിവാകരന്‍, എഡിറ്റിങ്ങ്: വിനയന്‍ എം.ജെ , വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാന്‍ പുലിക്കൂടന്‍, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍ ,കാസ്റ്റിങ്ങ് ഡയറക്ടര്‍: ജെബിന്‍ ജെസ്മസ്, മേക്കപ്പ്: മണികണ്ഠന്‍ മരത്താക്കര. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സജിത്ത് പഗോമേത്.

 

Top