‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ നായികയായി അനുശ്രീ

യറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന ചിത്രത്തില്‍ നായികയായി അനുശ്രീ.

മംമ്ത നായികയാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍, എന്നാല്‍ നായികയാവുന്നത് അനുശ്രീയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ഈരാറ്റുപേട്ടയില്‍ തുടങ്ങി. കെ. കുമാര്‍ എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍.

യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം.

Top