മമ്മൂട്ടിയുടെ ‘മധുരരാജ’യില്‍ അനുശ്രീയും മഹിമ നമ്പ്യാരും

മ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. മമ്മൂട്ടി ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയല്ല ഇതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ നടന്‍ പൃഥ്വിരാജ് ചിത്രത്തിലുണ്ടാകില്ല.

നെടുമുടി വേണു, സലീംകുമാര്‍, വിജയരാഘവന്‍ എന്നിവര്‍ മധുരരാജയിലുണ്ടാകും. തമിഴ് നടന്‍ ജയ്‌യും, അനുശ്രീയും, മഹിമ നമ്പ്യാരും, ഷംന കാസിമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 9ന് ചിത്രീകരണമാരംഭിക്കും.

Top