ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്‌കയും ; ബോളിവുഡ് താരത്തിനെതിരെ പ്രതിഷേധം

ലണ്ടന്‍ : വിരാട് കൊഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്‌കയും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം.

ബി സി സി ഐ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതൊരു ടീം ഇവന്റാണെന്നും അല്ലാതെ ഫാമിലി ഫോട്ടോ അല്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു. ഇങ്ങനെപോയാല്‍ അന്തിമ ഇലവനില്‍ അനുഷ്‌ക കളിക്കുമെന്നുവരെ ആരാധകര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങില്‍ അനുഷ്‌കക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഏറ്റവും പിന്‍നിരയിലും അനുഷ്‌ക മുന്‍നിരയിലുമായിരുന്നു നിന്നിരുന്നത്. ഇതാണ് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ കാരണമായത്.

rply

ടെസ്റ്റ് പരമ്പരക്കിടെ ഭാര്യമാരെ കൊണ്ടുവരരുതെന്ന് ബി സി സി ഐ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും കൊഹ്‌ലിയെയും അനുഷ്‌കയെയും എപ്പോഴും ഒരുമിച്ചാണ് കാണാറുള്ളത്. അതേസമയം വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ നായകനോ അനുഷ്‌കയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top