അനുഷ്‌ക നിന്നെ മിസ് ചെയ്യുന്നു; പരിശീലനത്തിലെ ചിത്രങ്ങള്‍ പങ്ക് വെച്ച് ധവാന്റെ ഭാര്യ അയേഷ

anushka

ണിമൂണിന് ശേഷം വിരാട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടെസ്റ്റിലെ തിരക്കുകളിലേക്ക് മുഴുകിയപ്പോള്‍ അനുഷ്‌ക തിരികെ പറന്ന് ഇന്ത്യയിലെത്തി. വിവാഹത്തിനു ശേഷം ഇരുവരും നേരെ പോയത് കേപ്ടൗണിലായിരുന്നു. വിവാഹശേഷം വളരെ കുറച്ച് സമയമാണ് വിരാടിന് അനുഷ്‌കയൊടൊപ്പം ചിലവഴിച്ചത്.

വിവാഹത്തിനു ശേഷം വളരെ വേഗം തന്നെ വിരാട് തന്റെ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. ഇന്ത്യന്‍ നായകനെന്ന ഭാരിച്ച ജോലിയിലേക്ക്. അതേ സമയം മാധ്യമങ്ങള്‍ ഇരുവരേയും വിടാതെ പിന്നാലെ തന്നെയുണ്ടായിരുന്നു.

കേപ്ടൗണിലെ വിരുഷ്‌ക ദമ്പതികളുടെ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ മാധ്യമപ്പടകള്‍ തന്നെയുണ്ടായിരുന്നു. അതേ സമയം വിരാട് തന്നെ പല സെല്‍പി ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു.

അതേ സമയം, ശിഖര്‍ ധവാനും ഭാര്യ ആയേഷയും വിരാടും അനുഷ്‌കയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ടൂറാണെങ്കിലും, ഷോപ്പിങ്ങിനാണെങ്കിലും പലയിടങ്ങളിലും അവര്‍ ഒത്തുചേര്‍ന്നായിരുന്നു പോയിരുന്നത്.

കേപ്ടൗണില്‍ അനുഷ്‌കയോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിലെ ചില ഫോട്ടോകള്‍ അടുത്തിടെ അയേഷ പോസ്റ്റ് ചെയ്തിരുന്നു. ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് അയേഷ പോസ്റ്റ് ചെയ്തത്.

പരിശീലന സമയത്തെ കൂട്ടുകാര്‍ ഒന്നിച്ചു നില്‍ക്കണം, എനിക്ക് എന്റെ ട്രയിനിംഗ് പങ്കാളിയെ നഷ്ടപ്പെടുന്നു എന്ന അടിക്കുറുപ്പോടെയാണ് പരിശീലന സമയത്തെ ചിത്രങ്ങല്‍ അയേഷ ഷെയര്‍ ചെയ്തത്.

അനുഷ്‌ക പാരി സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് ഇത്തരമൊരു ഫോട്ടോ അയേഷ പോസ്റ്റ് ചെയ്തത്. കൂടാതെ ഷാരൂഖിനൊപ്പമുള്ള പുതിയ ചിത്രം സീറോ, അരണ്‍ ധവാനൊപ്പമുള്ള സുയി ധാഗ എന്നി പടങ്ങളുടെ ചിത്രീകരണ തിരക്കുകളിലാണ് അനുഷ്‌ക.

Top