അനുഷ്‌കയ്ക്ക് ശരീരഭാരം; വിമര്‍ശനവുമായി ആരാധകര്‍

തെന്നിന്ത്യയിലെ പ്രശസ്ത താരമാണ് അനുഷ്‌ക ഷെട്ടി. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരഭാരം കൂട്ടാനും കുറയ്ക്കാനും ഏതറ്റം വരെയും പോകുന്ന നടിയാണ് അനുഷ്‌ക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

അല്‍പ്പം തടിച്ച രൂപത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനാല്‍ ശരീരം ശ്രദ്ധിക്കുന്നില്ലെന്നാണ് വിമര്‍ശകര്‍ കുറിച്ചത്.

അതോടെ അനുഷ്‌കയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തി. അനുഷ്‌കയ്ക്ക് വണ്ണം കൂടിയാല്‍ എന്താണെന്നും അതില്‍ മറ്റുള്ളവര്‍ ആകുലപ്പെടേണ്ടതില്ലെന്നും അവര്‍ കുറിച്ചു.

Top